Perinthalmanna Radio
Date: 21-05-2024
അങ്ങാടിപ്പുറം: മഴ പെയ്തതോടെ അങ്ങാടിപ്പുറത്ത് കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ വെള്ളക്കെട്ട്. അൽപ്പാകുളത്തിന് സമീപം മേൽപ്പാലം ഇറങ്ങുന്ന ഭാഗത്ത് ഇരു വശങ്ങളിലും കുളത്തിന് സമാനമാണ്. ഇരു വശങ്ങളിലും ഉണ്ടായിരുന്ന ഓടകൾ മേൽപ്പാലം പണിയുമായി ബന്ധപ്പെട്ട് ഇല്ലാതായതിനാൽ ഒഴുകാനാവാതെ വെള്ളം റോഡിൽ കെട്ടി നിൽക്കുകയാണ്. മേൽപ്പാലത്തിന് താഴെയു ള്ള അനുബന്ധ റോഡ് മുഴുവൻ വലിയ കുഴികളാണ്. ഇവിടെയാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. വാഹന ഗതാഗതവും കാൽനട യാത്രയും ഒരു പോലെ പ്രയാസമാണ്. ജൂൺ നാല് മുതൽ ഇതു വഴിയാണ് കുട്ടികൾക്ക് തരകൻ സ്കൂളിലേക്ക് പോകേണ്ടത്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലന കേന്ദ്രമായ റിച്ചിൻെറ മുന്നിലൂടെ പോകുന്ന റോഡാണിത്. പാലം വന്നതു മുതൽ പാലത്തിന് താഴെയുള്ള റോഡിൻെറ അവസ്ഥ ഇതാണ്. വർഷങ്ങളായി തുടരുന്ന പ്രയാസം പരിഹരിക്കാൻ ദേശീയപാതാ അധികൃതരോ പഞ്ചായത്തോ മുൻകൈ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ