
Perinthalmanna Radio
Date: 21-05-2025
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായപ്പോള്‍ ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം 82,236. എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 79,364 പേരാണ് അപേക്ഷ നല്‍കിയത്.
സി.ബി.എസ്.സി 2,139, ഐ.സി.എസ്.ഇ 14 മറ്റ് വിഭാഗങ്ങള്‍ 719 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാർത്ഥികള്‍ അപേക്ഷ സമർപ്പിച്ചത് വയനാട് ജില്ലയിലാണ്, 12131 പേർ. സംസ്ഥാനത്ത് ആകെ അപേക്ഷ നല്‍കിയത് 4.61 ലക്ഷം വിദ്യാർത്ഥികളാണ്.
ജില്ലയില്‍ സർക്കാർ മേഖലയില്‍ 85, എയ്ഡഡില്‍ 88, ഹയർസെക്കൻഡറിയില്‍ 839 സ്ഥിര ബാച്ചുകള്‍ മാത്രമാണ് നിലവിലുള്ളത്. ജില്ലയില്‍ 40,416 ആണ്‍കുട്ടികളും 38,856 പെണ്‍കുട്ടികളും ഉള്‍പ്പെടെ 79,272 പേരാണ് തുടർപഠനത്തിന് അർഹത നേടിയത്. സി.ബി.എസ്.ഇയില്‍ 3,351 പേർക്കാണ് ഉപരിപഠനത്തിന് അവസരം ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം റവന്യൂ ജില്ലയിലായിരുന്നു. സേ പരീക്ഷ 28 മുതല്‍ ജൂണ്‍ അഞ്ച് വരെ നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. തുടർന്ന്, പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. കഴിഞ്ഞ വർഷം ജൂണ്‍ 24നായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്. ജൂലായ് 23ന് പ്രവേശന നടപടി അവസാനിപ്പിക്കും.
24നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ്, 10ന് രണ്ടാം അലോട്ട്‌മെന്റ്, 16ന് മൂന്നാം അലോട്ട്‌മെന്റ് എന്നിവ നടക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ