
Perinthalmanna Radio
Date: 21-06-2025
അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ റോഡിന്റെ തകർച്ച പരിഹരിക്കാനും കുഴികൾ സ്ഥിരമായി അടയ്‌ക്കാനും കട്ട പതിക്കും. ഇതുമായി ബന്ധപ്പെട്ട് 25 ന് കലക്‌ടറുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 26 ന് സ്വകാര്യ ബസുടമകളും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്കിന് നോട്ടിസ് നൽകിയിരിക്കുകയാണ്.
തകർച്ചയുള്ള ഭാഗത്ത് കട്ട പതിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഭരണാനുമതിയും സാങ്കേതികാനുമതിയും 5 മാസങ്ങൾക്ക് മുൻപ് തന്നെ ലഭിച്ചതാണ്. മാർച്ച് 14 ന് ടെൻഡർ നടപടി പൂർത്തിയായി. മേൽപാലത്തിലെ കുഴികളും അടയ്‌ക്കും. വൈലോങ്ങര- ഓരാടംപാലം ബൈപാസിന്റെ നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്നും എംഎൽഎ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
