
Perinthalmanna Radio
Date: 21-06-2025
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്ക് സമയത്ത് എതിർദിശയിലൂടെ ചീറിപ്പാഞ്ഞു വരുന്ന സ്വകാര്യബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ അപകടങ്ങള്‍ക്കിടയാക്കുന്നതായി പരാതി.
റണ്‍വേ തെറ്റിച്ചാണ് പല ബസുകളും കയറി വരുന്നത്. പോലീസ് പരിശോധന ഈ ഭാഗത്തില്ലാത്തതാണ് ഇതുപോലുള്ള നിയമലംഘനങ്ങള്‍ നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
മറ്റു വാഹനങ്ങള്‍ വരിയില്‍ നില്‍ക്കുന്പോള്‍ പലപ്പോഴും ബസുകളാണ് ദിശമാറി കയറിവരുന്നത്. സമയത്തിന് എത്താൻ വേണ്ടിയാണ് ബസുകള്‍ നിയമലംഘനം നടത്തുന്നത്. എന്നാലിത് അപകടങ്ങള്‍ക്കിടയാക്കുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ