ചെറുകര എയുപി സ്കൂളിൽ വിദ്യാർഥികൾക്കിടയിൽ താരമായി റോബോട്ട്

Share to

Perinthalmanna Radio
Date: 21-08-2024

പെരിന്തൽമണ്ണ ∙ ചെറുകര എയുപി സ്കൂളിൽ വിദ്യാർഥികൾക്കിടയിൽ താരമാവുകയാണ് റോബോട്ട്. നവീകരിച്ച സയൻസ് ലാബിലാണ് വിദ്യാർഥികൾക്കൊപ്പം അവരിലൊരാളായി അവർക്കൊപ്പം നടക്കുന്ന ഹെക്റ്റയെന്ന ഈ റോബോട്ട് ഉള്ളത്.

ശാസ്ത്ര കൗതുകങ്ങൾക്കുമൊപ്പം കൂട്ടു കൂടാൻ റോബോട്ടും. സയൻസിൽ താൽപര്യക്കുറവുള്ള കുട്ടികൾക്കു പോലും ലാബിലെത്താൻ തിടുക്കമാണെന്ന് അധ്യാപകരുടെ സാക്ഷ്യം. അധ്യാപകരും വിദ്യാർഥികളും ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ട്. സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സജ്ജമാക്കിയ കെട്ടിടത്തിൽ അധ്യാപകരും പൂർവവിദ്യാർഥികളും നാട്ടുകാരും കൈകോർത്താണ് ലാബും ലൈബ്രറിയും സജ്ജമാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *