കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്ത 5 പേർ അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 21-08-2024

പെരിന്തൽമണ്ണ ∙ ഓട്ടോറിക്ഷയിൽ ബസ് തട്ടിയതിനു കെഎസ്ആർടിസി ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 5 പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ഒലിങ്കര സ്വദേശി അഖിനു (24), ചെമ്മലശ്ശേരി സ്വദേശി വിഷ്‌ണുകുമാർ (22), പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ സലീം (33), ചെമ്മാണിയോട് സ്വദേശി അഭിജിത്ത് (23), എരവിമംഗലം സ്വദേശി ഷിജു (28) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണു സംഭവം. 8.45നു മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസാണ് പെരിന്തൽമണ്ണയിൽ വച്ച് ഓട്ടോയിൽ ഉരസിയതായി പറയുന്നത്. തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു.

സംഭവത്തിൽ ബസ് ജീവനക്കാരനായ എ.കെ.ഷബീർ ആശുപത്രിയിൽ ചികിത്സ തേടി. ബസിൽ റിസർവേഷൻ നടത്തിയ 52 യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരിൽ ചിലർ പൊലീസ് സ്റ്റേഷനിലെത്തി യാത്ര തുടരാൻ വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇതേ ജീവനക്കാർ യാത്ര തുടർന്നു. 8.45നു പുറപ്പെടേണ്ട ബസ് 11 മണിയോടെയാണു പുറപ്പെട്ടത്. ഡിപ്പോയിൽ പകരം അയയ്‌ക്കാൻ ജീവനക്കാരില്ലാത്തതു മൂലമാണ് ആശുപത്രിയിൽ ചികിത്സ തേടിയ ജീവനക്കാരനും യാത്ര തുടരേണ്ടി വന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

സംഭവത്തിൽ ബസ് ജീവനക്കാരുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/L3mawE7xnK0J3gLfVt5SbT
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *