
Perinthalmanna Radio
Date: 21-08-2025
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസം കണ്ടെത്തുന്നതിനായി രാവിലെയും വൈകിട്ടും ഭാരവണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമാണു ഹെവി വാഹനങ്ങൾക്ക് അങ്ങാടിപ്പുറം മേൽപാലത്തിൽ കലക്‌ടർ നിരോധനം ഏർപ്പെടുത്തിയത്.
ആദ്യ ദിവസങ്ങളിൽ ഈ നിരോധനം കർശനമായി നടപ്പാക്കിയെങ്കിലും പിന്നീട് അയഞ്ഞു. വീണ്ടും പരാതി ഉയർന്നതോടെ നടപടിയുണ്ടായി. എന്നാൽ, കഴിഞ്ഞ ചില ദിവസങ്ങളിലായി നിരോധനം കർശനമായി നടപ്പാക്കാത്ത സാഹചര്യമുണ്ട്. ഇതു സംബന്ധിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ കലക്‌ടർക്കു പരാതി നൽകി. വാഹന നിയന്ത്രണം എല്ലാ ദിവസവും നടപ്പാക്കുന്നില്ലെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനാൽ തീരുമാനം കർശനമായി നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
