ചെറുകരയിലും പുലിയെ കണ്ടതായി നാട്ടുകാർ

Share to


Perinthalmanna Radio
Date: 21-09-2025

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പരിസര പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെ ജനം ഭീതിയിൽ. ചെറുകര എകെജി മന്ദിരത്തിനു പിറകിൽ വീടുകൾക്ക് സമീപത്താണ് പുലിയെ കണ്ടതായി പരിസരവാസികൾ പറയുന്നത്. വെള്ളി രാത്രിയിലാണ് പുലിയെന്നു കരുതുന്ന ജീവിയെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ ഇന്നലെ വൈകിട്ടോടെ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് താമസിക്കുന്നവർക്ക് ആവശ്യമായ ജാഗ്രതാ നിർദേശം നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *