
Perinthalmanna Radio
Date: 21-09-2025
പെരിന്തൽമണ്ണ ∙ എത്രയും വേഗം പുലിയെ പിടികൂടുമെന്നും സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും വനംവകുപ്പ്. പെരിന്തൽമണ്ണയിൽ ഇന്നലെ നടന്ന താലൂക്ക് സഭാ യോഗത്തിലാണ് വനം വകുപ്പ് അധികൃതർ ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്.
പെരിന്തൽമണ്ണയിലും പരിസരപ്രദേശങ്ങളിലും കുട്ടികളടക്കം നിരന്തരമായി പുലിയെ കാണുന്ന സന്ദർഭത്തിലാണ് താലൂക്ക് സഭയിലെത്തി അധികൃതർ വിശദീകരണം നൽകിയത്.
പുലിയെ പിടികൂടുന്നതിനും ഭീതി അകറ്റുന്നതിനുമായി പരിശോധന കർശനമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മണ്ണാർമല ഭാഗത്ത് ഏറുമാടം കെട്ടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പെരിന്തൽമണ്ണയിലെ പുലി ഭീതി അകറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ നിർദേശിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിലും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
