മുൻഗണനാ വിഭാഗം റേഷൻ കാർഡിലേക്ക് മാറാൻ അവസരം

Share to


Perinthalmanna Radio
Date: 21-09-2025

പെരിന്തൽമണ്ണ: താലൂക്കിൽ പൊതു വിഭാഗങ്ങളിലുൾപ്പെട്ട അർഹരായവർക്ക് മുൻഗണനാ വിഭാഗം(പിഎച്ച്എച്ച്) റേഷൻ കാർഡുകളിലേക്കു മാറാൻ അവസരമൊരുക്കി താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ.

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടവരല്ലാത്ത കുടുംബങ്ങളുട‌െ പൊതുവിഭാഗം റേഷൻ കാർഡുകളാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരം മാറ്റി നൽകുക.

ഇതിനായുള്ള അപേക്ഷകൾ നാളെ മുതൽ ഒക്ടോബർ 20 വരെ ഓൺലൈനായി സമർപ്പിക്കാമെന്നു താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്‌ദു അറിയിച്ചു.

1000 സ്ക്വയർ ഫീറ്റിൽ കുറവ് വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനം ഇല്ലാത്തവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഇല്ലാത്തവർ, ആദായ നികുതി അടയ്ക്കാത്തവർ, സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്തവർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം.

അർഹരായവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മുൻഗണനാ ആനുകൂല്യം സ്വീകരിക്കുന്ന മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവർ സ്വയം ഒഴിയണമെന്നും അദ്ദേഹം അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *