പെരിന്തൽമണ്ണ നഗരസഭയുടെ വനിതാ വിശ്രമകേന്ദ്രം വീണ്ടും തുറന്നു

Share to

Perinthalmanna Radio
Date: 21-10-2024

പെരിന്തൽമണ്ണ : പോലീസ് സ്റ്റേഷനു സമീപം ദേശീയ പാതയോരത്തെ വനിതാ വിശ്രമകേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങി. നഗരസഭയുടെ രജത ജൂബിലിയോടനുബന്ധിച്ച് തുടങ്ങിയ കേന്ദ്രം വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ അടഞ്ഞു കിടക്കുകയായിരുന്നു. വിശ്രമമുറി, മുലയൂട്ടൽ മുറി, തൊട്ടിൽ, ശൗചാലയം, ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് കേന്ദ്രം പ്രവർത്തിക്കുക.

കുടുംബശ്രീ ജില്ലാ മിഷനാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നടത്തുന്നത്. താഴെ നിലയിൽ ടാക്‌സി സ്റ്റാൻഡും പുരുഷന്മാരുടെ ശൗചാലയവും മുകൾനിലയിൽ വനിതാ വിശ്രമ കേന്ദ്രവുമാണ്. നഗരത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യം കേന്ദ്രത്തിലൂടെ ലഭ്യമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *