
Perinthalmanna Radio
Date: 21-10-2024
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ടൗണിലേക്ക് വരുന്ന റോഡുകൾ തകർന്നു കിടക്കുന്നത് വ്യാപാര മേഖലയെ ബാധിക്കുന്നതായി കച്ചവടക്കാർ. നഗരത്തിലെ പ്രധാന റോഡുകളും ബൈപാസ് റോഡുകളും പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. കുഴികളിലെ വെള്ളക്കെട്ടുകളിൽ ഇരുചക്ര യാത്രികർ അപകടത്തിൽ പെടുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് പെരിന്തൽമണ്ണ പൊതുമരാമത്ത് റോഡ്സ് അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് വ്യാപാരികൾ നിവേദനം നൽകി. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ മരാമത്ത് വകുപ്പിനെതിരെ ഓഫീസ് ഉപരോധമടക്കം സമരങ്ങളിലേക്ക് നീങ്ങാനും പെരിന്തൽമണ്ണ മർച്ചന്റ് അസോസിയേഷൻ യോഗം തീരുമാനിച്ചു. യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നിവേദനം നൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
