അങ്ങാടിപ്പുറം – വളാഞ്ചേരി റോഡ് ടാറിംഗ് ഉടനെന്ന് എംഎല്‍എ

Share to

Perinthalmanna Radio
Date: 20-11-2023

അങ്ങാടിപ്പുറം: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന് ശാപമോക്ഷമാകുന്നു. ഈ റോഡിലെ രണ്ടാംഘട്ട ടാറിംഗ് പ്രവൃത്തികള്‍ ഉടനുണ്ടാകുമെന്നും രണ്ടു ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു.

ഫയല്‍ നമ്പര്‍ കിട്ടാനുള്ള കാല താമസമായിരുന്നു പുത്തനങ്ങാടി മുതല്‍ മാലാപറമ്പ് ജാറം വരെയുള്ള റോഡിന്റെ ടാറിംഗ് വൈകാനുള്ള കാരണമെന്നും അത് ലഭിച്ചുവെന്നും എംഎല്‍എ പറഞ്ഞു. അങ്ങാടിപ്പുറം മുതല്‍ വെങ്ങാട് വരെയുള്ള റോഡാണ് വര്‍ഷങ്ങളായി തകര്‍ച്ച നേരിട്ടു റീ ടാറിംഗ് നടത്താതെ കിടക്കുന്നത്.

18 കോടി രൂപയാണ് അങ്ങാടിപ്പുറം മുതല്‍ വെങ്ങാട് വരെ റോഡ് നവീകരിക്കാന്‍ വേണ്ട തുക. ഇതില്‍ എട്ടുകോടി മാത്രമാണ് പാസായത്. അതില്‍ തന്നെ മൂന്നു കോടിരൂപയുടെ നവീകരണ പ്രവൃത്തികള്‍ അങ്ങാടിപ്പുറം മുതല്‍ പുത്തനങ്ങാടി വരെ നടത്തിയിരുന്നുവെങ്കിലും മാലാപറമ്ബ് എംഇഎസ് മെഡിക്കല്‍ കോളജ് ഭാഗത്തെ റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ആംബുലന്‍സുകള്‍ കുഴിയില്‍ വീണു അപകടങ്ങള്‍ സംഭവിക്കുന്നത് പതിവായി.

അഞ്ചുകോടി രൂപയുടെ ടാറിംഗ് പ്രവൃത്തികളാണ് നടക്കുക. പുത്തനങ്ങാടി മുതല്‍ പാലയുള്ള ഭാഗത്തെ റോഡാണ് രണ്ടാംഘട്ട നവീകരണത്തില്‍ ഉള്‍പ്പെടുന്നത്. അതേസമയം കുളത്തൂര്‍ വെങ്ങാട് ഭാഗത്തെ റോഡിനുള്ള ഫണ്ട് പാസായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *