
Perinthalmanna Radio
Date: 21-11-2023
മേലാറ്റൂർ: പുഴയിൽ യഥേഷ്ടം വെള്ളമുണ്ടെങ്കിലും സമീപത്തെ കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ നിന്ന് കുടിവെള്ളം കിട്ടാൻ ഗുണഭോക്താക്കൾ ഇനി പത്തു ദിവസത്തോളം കാത്തിരിക്കേണ്ടിവരും. മോട്ടോർ കത്തിയതിനെ തുടർന്ന് പമ്പിങ് മുടങ്ങിയതാണ് കാരണം. മേലാറ്റൂർ ശുദ്ധജല വിതരണ പദ്ധതിയെ ആശ്രയിക്കുന്ന ഗുണഭോക്താക്കൾക്കാണ് ഈ ദുർഗതി. പ്രദേശത്തെ കുടിവെള്ളവിതരണം ഒരാഴ്ചത്തേക്കു മുടങ്ങും.
ഒരു മാസം മുൻപും മോട്ടോർ കത്തിയതിനാൽ ദിവസങ്ങളോളം കുടിവെള്ളവിതരണം മുടങ്ങിയിരുന്നു. അതു നന്നാക്കി പ്രവർത്തനം പുനരാരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ശനിയാഴ്ചയാണ് മോട്ടോർ വീണ്ടും കത്തിയത്. വെള്ളിയാറിന്റെ തീരത്തുള്ള കിണറ്റിൽനിന്ന് വില്ലേജ് ഓഫീസ് വളപ്പിലുള്ള സംഭരണയിലേക്ക് വെള്ളം പമ്പു ചെയ്ത് എത്തിച്ചാണ് വിതരണം നടത്തുന്നത്.
പുത്തൻകുളം, പുല്ലിക്കുത്ത്, ചെമ്മാണിയോട്, വലിയപറമ്പ്, മേലാറ്റൂർ ടൗൺ തുടങ്ങിയ സ്ഥലങ്ങളിലെ മൂന്നൂറോളം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അതിൽ വീടുകളും കോളനികളും കച്ചവടസ്ഥാപനങ്ങളുമെല്ലാം ഉണ്ട്. മോട്ടോർ കത്തി പമ്പിങ് മുടങ്ങിയതിനാൽ ഒരാഴ്ച ഗുണഭോക്താക്കൾ കുടിവെള്ളത്തിനായി പെടാപ്പാട് പെടേണ്ടിവരും.
വേനൽമഴ കുറഞ്ഞതിനാൽ മിക്ക സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. അതുകൊണ്ടുതന്നെ പലരും കുടിവെള്ളപദ്ധതിയെ ആശ്രയിച്ചാണു കഴിയുന്നത്. പത്തുദിവസത്തോളം കുടിവെള്ളവിതരണം മുടങ്ങുന്നത് ഇവരെയെല്ലാം ഏറെ ദുരിതത്തിലാഴ്ത്തും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
