
Perinthalmanna Radio
Date: 21-11-2024
പെരിന്തൽമണ്ണ: സംസ്ഥാന പാതയുടെ ഭാഗമായ മേലാറ്റൂർ- പുലാമന്തോൾ റോഡിന്റെ നിർമാണ സ്തംഭനവുമായി ബന്ധപ്പെട്ട് മരാമത്ത് ക്വാളിറ്റി വിഭാഗം ഉദ്യോഗസ്ഥർ റോഡിൽ പരിശോധന നടത്തി. ആക്ഷൻ കമ്മിറ്റി ഇതു സംബന്ധിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധനക്ക് എത്തിയത്.
4 വർഷത്തോളമായി റോഡിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. നിർമാണ സ്തംഭനത്തെ തുടർന്ന് 2 തവണ നീക്കം ചെയ്ത കമ്പനിക്ക് തന്നെ വീണ്ടും നിർമാണ ചുമതല കൈമാറിയെങ്കിലും പണി വീണ്ടും സ്തംഭിച്ച മട്ടാണ്. നവംബർ 18ന് അകം കട്ടുപ്പാറ മുതൽ പുളിങ്കാവ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് കമ്പനി ഉറപ്പു നൽകിയിരുന്നതാണ്. ഇത് പാലിക്കപ്പെട്ടില്ല.
മാത്രമല്ല ഇതുവരെ പൂർത്തീകരിച്ച പ്രവൃത്തിയെക്കുറിച്ചും വലിയ പരാതി ഉണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
പിഡബ്ലിയുഡി ക്വാളിറ്റി വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ധന്യ, അസി. എൻജിനീയർ അരുൺ എന്നിവരാണ് പരിശോധന നടത്തിയത്. കെഎസ്ടിപി അസി. എക്സിക്യൂട്ടീവ് എൻജിനീയർ രതീഷ് കുമാറും സ്ഥലത്തെത്തിയിരുന്നു. ആക്ഷൻ കൗൺസിൽ ജന. കൺവീനർ ഷാജി കട്ടുപ്പാറ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ചന്ദ്രമോഹനൻ, ആരിഫ് ടിഎൻ പുരം എന്നിവരും എത്തിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
