Perinthalmanna Radio
Date: 21-11-2024
മലപ്പുറം: ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വർധന. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗത്തിന്റെ കാരണം മിക്സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസാണ്. വായുവിലൂടെ പകരുന്ന രോഗം അഞ്ചു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ രോഗം ഗുരുതരമാകുന്നത് മുതിർന്നവരിലാണ്.
ലക്ഷണങ്ങൾ
ചെറിയ പനിയും തലവേദനയും ആണ് ആദ്യ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. ചെവിക്ക് താഴെ കവിളിന്റെ വശങ്ങളില്‍ വീക്കമുണ്ടാകും. ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്.
പകരുന്നത്
ഉമിനീർ വഴിയോ നേരിട്ടുള്ള സ്പർശനത്തിലൂടെയോ രോഗം പകരാം. സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്ബർക്കം എന്നിവയിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധയ്ക്കു ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടു തുടങ്ങുന്നതിന് തൊട്ടുമുമ്ബും വീക്കം കണ്ടു തുടങ്ങിയ ശേഷം നാല് മുതല്‍ 6 ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീരഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യതക്കുള്ള സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണകാരണമായേക്കാം. രോഗം തിരിച്ചറിയുമ്ബോഴേക്കും മറ്റു പലരിലേക്കും പകർന്നിരിക്കും എന്നതിനാല്‍ പകരുന്നത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ