എ.ഐ ക്യാമറകള്‍ വീണ്ടും ആക്ടീവ്; തലങ്ങും വിലങ്ങും പിഴ വന്നു തുടങ്ങി

Share to

Perinthalmanna Radio
Date: 21-11-2024 ———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

ഇടയ്ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകള്‍ വീണ്ടും ജാഗരൂകമായി. വാഹന യാത്രക്കാർക്കു പിഴകള്‍ വന്നു തുടങ്ങി. സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും തുടങ്ങി മഞ്ഞവര തെറ്റിക്കുന്നവർക്കുവരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കില്‍ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. കെല്‍ട്രോണിനു നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകള്‍ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങള്‍ കണ്ടെത്താനും തുടങ്ങിയത്.

ഇടക്കാലത്ത് സാങ്കേതികപ്രശ്നങ്ങളും മറ്റും കാരണം എ.ഐ. ക്യാമറകള്‍ വഴിയുള്ള പിഴ മന്ദഗതിയിലായിരുന്നു. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനില്‍ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി പലരും പരാതിപ്പെടുന്നു. ക്യാമറകള്‍ പ്രവർത്തിക്കാതിരുന്ന സമയം ഗതാഗത നിയമ ലംഘനങ്ങള്‍ ഏറിയിരുന്നു. ക്യാമറകള്‍ പകർത്തുന്നില്ലെന്ന ധൈര്യത്തിലായിരുന്നു പലരും.

കഴിഞ്ഞയാഴ്ചമുതല്‍ പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശങ്ങള്‍ മൊബൈല്‍ഫോണില്‍ വന്നുതുടങ്ങിയപ്പോഴാണ് വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. എസ്.എം.എസ്. ആയി ലഭിക്കുന്ന ലിങ്കില്‍ കയറി ചെലാൻ നമ്ബർ ടൈപ്പ് ചെയ്താല്‍ ഓണ്‍ലൈനായി പിഴ അടയ്ക്കാം. ഏഴുദിവസത്തിനകം അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വല്‍ കോടതിയിലേക്കു കൈമാറുന്നത്. അതേസമയം അറിയിപ്പുകള്‍ വൈകി വരുന്നതിനാല്‍ പലർക്കും പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളുണ്ട്. എസ്.എം.എസ്. ലഭിച്ചശേഷം പിഴയടയ്ക്കാൻ നോക്കുമ്ബോഴാണ് പലരും ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞുവെന്ന് അറിയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

അhttps://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *