കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം

Share to

Perinthalmanna Radio
Date: 21-12-2024

പെരിന്തൽമണ്ണ: 52–ാമത് കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് പെരിന്തൽമണ്ണ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. എസ്എഫ്എ സംസ്ഥാന പ്രസിഡന്റ്‌ കെ.എം.ലെനിൻ പതാക ഉയർത്തിയതോടെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മേള തുടങ്ങിയത്. മഞ്ഞളാംകുഴി അലി എംഎൽഎ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. എഡിഎം എൻ.എം.മെഹറലി, നാലകത്ത് സൂപ്പി, എസ്‌എഫ്‌എ സംസ്ഥാന സെക്രട്ടറി സൂപ്പർ അഷറഫ്, ജന.കൺവീനർ പച്ചീരി ഫാറൂഖ്, കാദറലി ക്ലബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി, ട്രഷറർ മണ്ണിൽ ഹസ്സൻ, ടീം മാനേജേഴ്സ് സംസ്ഥാന പ്രസിഡന്റ്‌ എം.എം.ഹബീബുല്ല, ഡോ.ഷാജി അബ്ദുൽ ഗഫൂർ, ഡോ.നിലാർ മുഹമ്മദ്, യു.അബ്ദുൽ കരീം, എ.നസീറ, ബി.രതീഷ്, എച്ച്.മുഹമ്മദ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന മുഴുവൻ ലാഭവിഹിതവും ഫുട്ബോളിനും, സ്പോർട്സിനും, ആരോഗ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് ജനറൽ കൺവീനർ ഫാറൂഖ് പറഞ്ഞു. ഫുട്ബാൾ ടൂർണമെന്റിന്റെ വിളംബരം അറിയിച്ചു കൊണ്ട് നഗരത്തിൽ നടന്ന ഘോഷയാത്ര ശ്രദ്ധേയമായി. നഗരം ചുറ്റി നെഹ്റു സ്റ്റേഡിയത്തിൽ സമാപിച്ചു. ക്ലബ് പ്രസിഡന്റ് സി.മുഹമ്മദലി, ജന.സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, ഇ.കെ.സലീം, എച്ച് മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, എം.കെ.കുഞ്ഞയമ്മു, യൂസഫ് രാമപുരം, കുറ്റീരി മാനുപ്പ , പാറയിൽ കരീം ,വി.പി.നാസർ, ആലിക്കൽ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി. ഉദ്ഘാടന മത്സരത്തിൽ കെഡിഎസ് കിഴിശ്ശേരി ഏകപക്ഷീയമായ ഒരു ഗോളിന് സ്കൈബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. ഇന്ന് എഫ്‌സി നെല്ലിക്കുത്തും ലിൻഷാ മണ്ണാർക്കാടും തമ്മിൽ മത്സരിക്കും.
………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *