Perinthalmanna Radio
Date: 21-12-2024
മേലാറ്റൂർ: ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള റെയിൽപാതയുടെ വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാറ്റൂരിൽ സ്ഥാപിച്ച 110/25 കെവി ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി കടത്തിവിട്ട് പരിശോധന നടത്തി പ്രവർത്തന സജ്ജമാക്കി. റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം എസ്.ജയകൃഷ്ണൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
ട്രാൻസ് ഫോമറുകൾ ചാർജ് ചെയ്താണ് അവസാനവട്ട പരിശോധനകൾ നടത്തിയത് . ഇതോടൊപ്പം മേലാറ്റൂരിൽ സ്ഥാപിക്കുന്ന ക്രോസിങ് സ്റ്റേഷന്റെ നിർമാണ ഉദ്ഘാടനവും പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഇന്നലെ പാതയിൽ എസി ഇലക്ട്രിക് ഇൻസ്പെക്ഷൻ ട്രെയിൻ ഓടിച്ച് പരിശോധന നടത്തി. നേരത്തേ ഷൊർണൂരിലെ സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി കടത്തി വിട്ടാണ് ട്രയൽ റൺ നടത്തിയത് . റെയിൽവേ ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സബ് സ്റ്റേഷൻ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.
പുതുവർഷത്തിലെ ആദ്യവാരം മുതൽ പാതയിലൂടെ ഇലക്ട്രിക് ട്രെയിനുകൾ ഓടി തുടങ്ങുമെന്നും ഇന്നു മുതൽ ഷൊർണൂർ ഭാഗത്തു നിന്നും അങ്ങാടിപ്പുറം വരെ ഇലക്ട്രിക് ഗുഡ്സ് വണ്ടികൾ സർവീസ് നടത്തുമെന്നും എഡിആർഎം പറഞ്ഞു. എക്സ് ട്രാ ഹൈടെൻഷൻ (ഇഎച്ച് ടി) ലൈൻ ആയതിനാൽ വൈദ്യുതി കടത്തി വിടാൻ കെഎസ് ഇബി ഹെഡ് ഓഫിസിൽ നിന്ന് സാങ്കേതിക അനുമതിക്കായി കാത്തിരിക്കുകയാണ് . ഇതിനായുള്ള ഫയലുകൾ റെയിൽവേ വിഭാഗം കെഎസ്ഇബിക്കു സമർപ്പിച്ചിട്ടുണ്ട് . ദിവസങ്ങൾക്കകം അനുമതി ലഭ്യമാകുമെന്നും ഇതോടെ വൈദ്യുതീകരണം പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മേലാറ്റൂർ ചോലക്കുളത്തെ 110 കെവി സബ് സ് റ്റേഷനിൽനിന്നാണ് ട്രാക് ഷൻ സബ് സ്റ്റേഷനിലേക്ക് ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തിച്ചിരിക്കുന്നത് . വലിയ രണ്ട് ട്രാൻസ് ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്വിച്ചിങ് സ് റ്റേഷനും ഓഫിസുമാണ് മേലാറ്റൂരിൽ സജ്ജമായിരിക്കുന്നത് . ഇതോടെ 67 കിലോമീറ്റർ ദൂരമുള്ള ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലുമാണ് വൈദ്യുതി സ്വിച്ചിങ് സ് റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത് .
നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ ഓടിയെത്താനുള്ള സമയം. ഇലക് ട്രിക് ട്രെയിൻ ഓടി തുടങ്ങുന്നതോടെ സമയം ഒരു മണിക്കൂർ 10 മിനിറ്റായായി ചുരുങ്ങും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ