Perinthalmanna Radio
Date: 21-12-2024
പെരിന്തൽമണ്ണ: മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറത്ത് നടന്ന പെരിന്തല്‍മണ്ണ താലൂക്ക് തല അദാലത്തില്‍ ആകെ ലഭിച്ചത് 470 പരാതികള്‍. നേരത്തെ ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭിച്ച 307 പരാതികളും പുതുതായി ലഭിച്ച 163 പരാതികളുമാണ് അദാലത്തിന്റെ ഭാഗമായി വന്നത്. പരാതിക്കാരെ നേരിട്ടു കേട്ടാണ് 152 പരാതികള്‍ മന്ത്രിമാര്‍ തീര്‍പ്പാക്കിയത്. 29 കുടുംബങ്ങളുടെ എ.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി മാറ്റി. തീര്‍പ്പാകാത്ത പരാതികള്‍ രണ്ടാഴ്ചക്കുള്ളില്‍ ഉദ്യോഗസ്ഥലത്തില്‍ പരിശോധിച്ചു തീരുമാനമെടുത്ത് പരാതിക്കാരെ അറിയിക്കാന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ എം.എല്‍.എമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, സബ് കലക്ടര്‍ അപൂര്‍വ ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ