പൊന്ന്യാകുറുശ്ശി ദുബായ്പടി വളവിൽ സിമന്റ് ടാങ്കർ ലോറി മറിഞ്ഞു

Share to


Perinthalmanna Radio
Date: 21-12-2025

പെരിന്തൽമണ്ണ: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ പൊന്ന്യാകുറുശ്ശി ദുബായ്പടി വളവിൽ നിയന്ത്രണം വിട്ട സിമന്റ് ടാങ്കർ മറിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

തമിഴ്‌നാട്ടിലെ മേട്ടൂരിൽ നിന്നും സിമന്റ് പൊടിയുമായി കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പുലർച്ചെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായത് വലിയൊരു ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. രണ്ട് വലിയ ക്രെയിനുകൾ സംഭവസ്ഥലത്തെത്തിച്ച് ടാങ്കറിന്റെ ക്യാബിൻ ഉൾപ്പെടെയുള്ള മുൻഭാഗം റോഡിൽ നിന്നും മാറ്റിയിട്ടുണ്ട്. എന്നാൽ ടാങ്കറിൽ പൂർണ്ണമായും ലോഡ് ഉള്ളതിനാൽ, രാത്രിയോടെ മാത്രമേ വാഹനം പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.

അപകടങ്ങൾ നിത്യ സംഭവമാകുന്ന ദുബായ്പടി വളവിൽ കൃത്യമായ സിഗ്നലുകളില്ലാത്തതും അശാസ്ത്രീയമായ റോഡ് നിർമ്മാണവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *