
Perinthalmanna Radio
Date: 02-12-2023
പെരിന്തൽമണ്ണ: നവകേരള സദസ്സിനു ശേഷം വീണ്ടും പ്രതീക്ഷ ആവുകയാണ് ഓരാടംപാലം – മാനത്തുമംഗലം ബൈപാസ് പദ്ധതി. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗത കുരുക്ക് അഴിക്കാനുള്ള ശാശ്വത പരിഹാരമാണ് ഈ പദ്ധതി.
2011ൽ വിഎസിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 4.1 കിലോമീറ്റർ വരുന്ന ബൈപാസ് പദ്ധതി അംഗീകരിച്ച് ട്രഷറി നിക്ഷേപം സമാഹരിച്ച് സ്ഥലമെടുപ്പിന് 10 കോടി രൂപ അനുവദിച്ചിരുന്നു. എംഎൽഎയായിരുന്ന വി.ശശി കുമാറായിരുന്നു ഈ ആശയത്തിനു പിന്നിൽ. പദ്ധതിക്കായി 36 ഹെക്ടർ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നതാണ്.
പിന്നീട് അങ്ങാടിപ്പുറം മേൽപാലത്തിന്റെ ചർച്ച സജീവമാവുകയും പദ്ധതി യാഥാർഥ്യമാവുകയും ചെയ്തതോടെ ബൈപാസ് പദ്ധതി സ്തംഭിച്ചു. തുടർന്നു വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ താൽപര്യം എടുത്തില്ല. പദ്ധതിക്കായി അതിർത്തി കല്ലുകൾ സ്ഥാപിച്ചതല്ലാതെ തുടർ ചലനങ്ങൾ ഉണ്ടായില്ല.
ദേശീയ പാതയിൽ ഈ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാൻ പദ്ധതി വഴി സാധിക്കും. ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളാണ് പ്രതീക്ഷ നൽകുന്നത്.
മുൻ എംഎൽഎ വി.ശശികു മാർ തന്നെയാണ് ഇക്കാര്യം ഉന്നയിച്ച് നിവേദനം നൽകിയത്. പെരിന്തൽമണ്ണയുടെ ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപാലത്തോടു കൂടിയ മാനത്തുമംഗലം- ഓരാടംപാലം ബൈപാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പിന്നീട് മന്ത്രി കെ. എൻ.ബാല ഗോപാലും ഇക്കാര്യം പരിശോധിക്കുമെന്ന് ഉറപ്പു നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
