പൊതുടാപ്പുകളിലൂടെ കുടിവെള്ളം വിതരണം; വാട്ടർ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി

Share to

Perinthalmanna Radio
Date: 02-12-2023

പൊതു ടാപ്പുകളിലൂടെ കുടിവെള്ളം വിതരണംചെയ്തതിന്റെ കരമായി വാട്ടർ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി രൂപ. വെള്ളക്കരം 228 ശതമാനത്തോളം കൂട്ടിയെങ്കിലും കോടികൾ കുടിശ്ശികയായതോടെ കടുത്ത പ്രതിസന്ധിയിലാണ് വാട്ടർ അതോറിറ്റി. പൊതുടാപ്പുകളുള്ളിടത്തെ തദ്ദേശ സ്ഥാപനങ്ങളാണ് കരം അടയ്ക്കേണ്ടത്. വെള്ളക്കരം പിരിച്ചെടുക്കാൻ കൃത്യമായ സംവിധാനമില്ലാത്തതും പിടിപ്പുകേടുമാണ് പ്രശ്നമാകുന്നത്.

കരം പിടിച്ചെടുക്കാനാകാത്തത് മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിപ്പണം ചെലവഴിക്കുന്നതിലടക്കമുള്ള ധൂർത്തും പ്രതിസന്ധി കൂട്ടുന്നു. ഈ സാമ്പത്തികവർഷം പൂർത്തിയാകുമ്പോഴേക്കും വാട്ടർ അതോറിറ്റി നടത്തിപ്പിനെത്തന്നെ ഇത് ബാധിച്ചേക്കും.

ഈ ബജറ്റിൽ 356 കോടിയാണ് വാട്ടർ അതോറിറ്റിക്ക് വകയിരുത്തിയതെങ്കിലും 46 കോടിയാണ് നൽകിയത്. സാമ്പത്തികവർഷം തീരാൻ നാലു മാസമേയുള്ളൂ. കഴിഞ്ഞ ബജറ്റിൽ 369 കോടി അനുവദിച്ചതിൽ 189 കോടിയാണ് കിട്ടിയത്. കിട്ടാനുള്ള ബജറ്റ് വിഹിതം കെ.എസ്.ഇ.ബി.ക്ക് നൽകിയാൽ മതിയെന്നാണ് വാട്ടർ അതോറിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നത്. വൈദ്യുതിനിരക്കായി 1,595 കോടി രൂപ വാട്ടർ അതോറിറ്റി കെ.എസ്.ഇ.ബി.ക്ക് നൽകാനുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *