സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ഡയസ്‌നോണുമായി സർക്കാർ

Share to

Perinthalmanna Radio
Date: 22-01-2025

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് തുടങ്ങി. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സിലും കോണ്‍ഗ്രസിന്‍റെ നേൃത്വത്തിലുള്ള സർവീസ് സംഘടനകളുമാണ് പണിമുടക്ക് നടത്തുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അധ്യാപക സർവീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണിമുടക്കുന്നത്.

സമരത്തെ തുടർന്ന് സംസ്ഥാനത്ത് സർക്കാർ ഓഫീസുകളില്‍ ഹാജർനില കുറഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം.

പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത -ശമ്പള പരിഷ്കരണ കുടിശികകള്‍ പൂർണമായും അനുവദിക്കണം, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണം, കേന്ദ്ര സർക്കാരിന്‍റെ കേരളത്തോടുള്ള സാമ്ബത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്ബളം ഫെബ്രുവരിയിലെ ശമ്ബളത്തില്‍ നിന്ന് കുറയ്ക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *