ശനിയാഴ്ച മുതൽ തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും

Share to


Perinthalmanna Radio
Date: 22-01-2026

ന്യൂഡല്‍ഹി: തുടര്‍ച്ചയായ അവധിയും പണിമുടക്കും കാരണം നാളെ കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തില്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. മാസാവസാനത്തോട് അടുക്കുന്നതിനാല്‍ പ്രവൃത്തിദിനങ്ങളില്‍ ബാങ്കുകളില്‍ പതിവിലും കൂടുതല്‍ തിരക്കിനും സാധ്യതയുണ്ട്. 

*ഏതൊക്കെ ദിവസമാണ് അവധികള്‍*

ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.

*എന്തിനാണ് ബാങ്ക് പണിമുടക്ക്*

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിന് വേണ്ടി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ തയാറാണെന്നും ജീവനക്കാര്‍ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *