ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയ 2 പേർ അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 22-02-2024

പെരിന്തൽമണ്ണ: ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി.

ജില്ലയ്‌ക്കകത്തും പുറത്തുമായി വിവിധ മോഷണ കേസുകളിലെ പ്രതിയായ ബത്തേരി പഴേരി സ്വദേശി നായക്കൻമാർകുന്നത്ത് ബഷീർ (49), കോഴിക്കോട് ഫറോക്ക് സ്വദേശി തോട്ടുപാടം മുനീർ (36) എന്നിവരെയാണ് സിഐ എം.എസ്.രാജീവ്, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘം അറസ്‌റ്റ് ചെയ്‌തത്.

പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകളും പണവും മോഷണം പോവുന്നതായി പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബഷീറിനെ മഞ്ചേരിയിൽ വച്ച് കസ്‌റ്റഡിയിലെടുത്തത്.

ഇയാൾ മൊബൈൽ ഫോണുകൾ മോഷണം നടത്തിയതായും രണ്ടാം പ്രതി മുനീറിന് കൈമാറി വിൽപന ന‌ടത്തിയതായും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഫോണുകൾ രാമനാട്ടുകരയിലെ മൊബൈൽ ഷോപ്പിൽ മുനീർ വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചു. കിട്ടിയ പണം രണ്ടുപേരും വീതിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ ഒരുമിച്ചുണ്ടായിരുന്ന ഇരുവരും അവിടെ വച്ചാണ് പരിചയപ്പെടുന്നത്.

ഈ മാസം ആദ്യമാണ് ബഷീർ ജയിലിൽനിന്ന് ഇറങ്ങിയത്. മുനീർ താനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലും പണവും മോഷണം ന‌ടത്തിയതിന് ജയിൽശിക്ഷ കഴിഞ്ഞ് ഒരാഴ്‌ച മുൻപാണ് പുറത്തിറങ്ങിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *