മേലാറ്റൂരിൽ ക്രോസിങ് സ്റ്റേഷൻ നിർമിക്കാനുള്ള പണി പുരോഗമിക്കുന്നു

Share to

Perinthalmanna Radio
Date: 22-02-2025

മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ നിർമിക്കാനുള്ള പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്താണ് ക്രോസിങ് സ്റ്റേഷൻ നിർമിക്കുന്നത്. ആ ഭാഗത്തുണ്ടായിരുന്ന മരങ്ങൾ പൂർണമായും മുറിച്ചുനീക്കി സ്ഥലം നിരപ്പാക്കുന്ന പണി അന്തിമഘട്ടത്തിലെത്തി. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ ചെലവിലാണ് ക്രേസിങ് സ്റ്റേഷൻ നിർമിക്കുന്നത്.

റെയിൽവേ ഗേറ്റിൽനിന്ന് അൽപ്പം മുന്നോട്ടുനീങ്ങി നിലവിലെ പാളത്തിനു സമാന്തരമായി വടക്കുഭാഗത്തേക്ക് 500 മീറ്ററോളം നീളത്തിലാണ് ക്രോസിങ് സ്റ്റേഷനുള്ള പാളം നിർമാണം നടക്കുന്നത്. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷനിപ്പോൾ വികസനത്തിന്റെ പാതയിലാണ്. ഷൊർണൂർ-നിലമ്പൂർ ലൈനിൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഒരു പ്രധാന ഹാൾട്ട് സ്റ്റേഷനാണ് മേലാറ്റൂർ.

സ്റ്റേഷനിൽ ആവശ്യമായ വികസനങ്ങൾ എത്തിക്കാനായി മേലാറ്റൂർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം പോലെയുള്ള വിവിധ സംഘടനകൾ സജീവമായി രംഗത്തുണ്ട്. മന്ത്രിതലത്തിലും വകുപ്പുതലത്തിലുമെല്ലാമുള്ള അവരുടെ കാര്യക്ഷമമായ ഇടപെടലുകളുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *