
Perinthalmanna Radio
Date: 22-02-2025
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭാ നിവാസികള്‍ക്ക് ക്രിമറ്റോറിയത്തില്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ യോഗം തീരുമാനം. അതേസമയം നഗരസഭയുടെ ക്രിമറ്റോറിയത്തില്‍ മൃതദേഹ സംസ്കരണ ഫീസായി നിലവിലെ 2500 രൂപയില്‍ മാറ്റം വരുത്തി. നഗരസഭാ നിവാസികള്‍ക്ക് ഫീസ് ഇല്ലാതെയും നഗരസഭക്ക് പുറത്തുള്ള ആളുകള്‍ക്ക് 3500 രൂപയുമായിരിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ജലാശയങ്ങള്‍, സമീപപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിച്ച് ആസ്തിയില്‍ കൂട്ടിച്ചേർക്കുന്ന നടപടികള്‍സ്വീകരിക്കുവാനും തീരുമാനിച്ചു. റവന്യു, ഇറിഗേഷൻ, സർവേ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നഗരസഭയില്‍ വിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കുക.
അമൃത്- 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന മംഗലംകുളം, പാടത്തെകുളം നവീകരിക്കും. പാടത്തെകുളം നവീകരണത്തിന് 28 ലക്ഷം രൂപയും മംഗലംകുളം നവീകരണത്തിന് 45 ലക്ഷവുമാണ് ചെലവഴിക്കുക. ജലാശയസംരക്ഷണത്തിന്‍റെ ഭാഗമായി നേരത്തെ 12 കുളങ്ങള്‍ പെരിന്തല്‍മണ്ണ നഗരസഭ നവീകരിച്ചിരുന്നു.
നഗരസഭ 2024-25 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13, 27 വാർഡുകളില്‍ വനിതകള്‍ക്കായി നിർമിക്കുന്ന ഓപ്പണ്‍ ജിമ്മുകള്‍ ഉടനെ യഥാർഥ്യമാകും. 10 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന ഓപ്പണ്‍ ജിം നിർമിക്കുന്നതിന് അക്രഡിറ്റഡ് ഏജൻസികളില്‍ നിന്ന് ക്ഷണിച്ച ടെൻഡർ നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരസഭാ അധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
