ദേശിയ പാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ പണം സ്വീകരിക്കില്ല

Share to


Perinthalmanna Radio
Date: 22-02-2026

ന്യുഡൽഹി: ദേശിയ പാതകളിലെ ടോൾ പിരിവിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ പണം സ്വീകരിക്കില്ല എന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ടോൾ പിരിവ് സംവിധാനം പൂർണ്ണമായും ഡിജിറ്റൽവത്കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

ദേശീയപാതകളിലെ ടോൾ പിരിവ് സുതാര്യവും വേഗത്തിലുള്ളതുമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. പുതിയ മാറ്റം നിലവിൽ വരുന്നതോടെ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ ടോൾ അടയ്ക്കാൻ സാധിക്കൂ. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ വലയിരുത്തൽ. രാജ്യത്ത് നിലവിലുള്ള 1,150-ലധികം ടോൾ പ്ലാസകളിൽ ഈ സംവിധാനം നടപ്പിലാക്കും.

രാജ്യത്തെ വാഹനങ്ങളിൽ 98 ശതമാനത്തിലധികം ഇപ്പോൾ ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് വഴി അല്ലാതെ ടോൾ അടക്കുന്ന വാഹനങ്ങൾ ഇരട്ടി തുക നൽകണം. ഏപ്രിൽ ഒന്ന് മുതൽ പണമിടപാടുകൾ പൂർണ്ണമായും നിർത്തുന്നതോടെ ട്രാഫിക് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാകുമെന്ന് സർക്കാർ കരുതുന്നു. പണമായി ടോൾ നൽകുന്നത് തിരക്കുള്ള സമയങ്ങളിൽ വലിയ ക്യൂവിനും തർക്കങ്ങൾക്കും കാരണമാകുന്നതായി എൻഎച്ച്എഐ വിലയിരുത്തലിൽ. ഡിജിറ്റൽ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും. 
………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *