
Perinthalmanna Radio
Date: 22-02-2026
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ ഹാജിമാർക്കായി പ്രത്യേക ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എൽ. ഷീന ലാൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ പങ്കെടുത്തു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കുത്ത് മുഖ്യപ്രഭാഷണം നടത്തി. പി.പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷെരീഫ് തേനത്ത് ഹാജിമാർക്കുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് നൽകി. ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് ട്രെയിനിങ് ഓർഗനൈസർ മുഹമ്മദലി, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കോഓർഡിനേറ്റർ കുറ്റീരി മാനുപ്പ, പബ്ലിക് ഹെൽത്ത് നഴ്സ് കെ. പുഷ്പലത എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ കുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് കെ. പുഷ്പലത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 322 ഹാജിമാർക്ക് വാക്സിനേഷൻ നൽകി. പരിപാടിക്ക് ആർ.എം.ഒ ഡോ. ദീപക് കെ. വ്യാസ് സ്വാഗതവും ജില്ല ആശുപത്രി ഹജ്ജ് നോഡൽ ഓഫീസറും ഫിസിഷ്യനുമായ ഡോ. നസറുദ്ദീൻ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
