
Perinthalmanna Radio
Date: 22-03-2024
പെരിന്തൽമണ്ണ: പൗരത്വ നിയമ ഭേദഗതി അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി പെരിന്തൽമണ്ണയിൽ ഡി.വൈ.എഫ്.ഐ. നടത്തിയ നൈറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പൗരത്വനിയമ ഭേദഗതിക്കെതിരേ പ്ലക്കാർഡുകളും പന്തങ്ങളുമേന്തി നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയായിരുന്നു മാർച്ച്.
അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളേജിനു മുന്നിൽ നിന്ന് പെരിന്തൽമണ്ണ ടൗണിലേക്കായിരുന്നു മാർച്ച്. മന്ത്രി എം.ബി. രാജേഷും ഇടതുമുന്നണി സ്ഥാനാർഥി വി. വസീഫും മാർച്ചിന് നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ. നേതാക്കളായ പി. ഷബീർ, കെ. ശ്യാംപ്രസാദ്, കെ.പി. അനീഷ്, പി. ഷാജി, എം. ഷാഹിദ്, ഇ. ഷിജിൽ, കെ.ടി. നൗഫൽ, വി. മുർഷിദ്, കെ.ടി. ജിജീഷ്, സി.പി. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
