
Perinthalmanna Radio
Date: 22-03-2024
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം കൊടും വേനലിലും ജല സമൃദ്ധിയുള്ള അൽപാക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. തിരുമാന്ധാംകുന്ന് ചാവേർ തറയിൽ നിന്ന് പ്രതിജ്ഞ ചൊല്ലി പുറപ്പെടുന്ന യോദ്ധാക്കൾ ശുദ്ധി വരുത്തിയിരുന്നത് അൽപാകുളത്തിൽ നിന്നായിരുന്നു എന്നാണ് ഐതീഹ്യം.
സാമൂതിരി രാജാക്കന്മാരാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് അൽപാക്കുളം നിർമിച്ചത്. പടു കൂറ്റൻ കല്ലുകളുടെ പടവുകളായിരുന്നു ആദ്യ കാലത്ത് കുളത്തിന് ചുറ്റും ഉണ്ടായിരുന്നത്. ഇപ്പോൾ ഒരതിര് ദേശീയ പാതയും മറ്റൊരതിര് തിരുമാന്ധാംകുന്ന് പൂരപ്പറമ്പിലേക്കുള്ള റോഡുമാണ്. ഇപ്പോഴും പലരും കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗപ്പെടുത്തുന്ന കുളത്തിൽ വെള്ളാമ്പൽ പൂക്കളുടെ കേന്ദ്രം കൂ ടിയാണ്. വേനലിൻ്റെ രൂക്ഷതയിൽ വെള്ളത്തിന് പലരും പരക്കം പായുമ്പോൾ നിറഞ്ഞു കിടക്കുന്ന കുളത്തിലെ വെള്ളം വേണ്ട പോലെ പ്രയോജനപ്പെടുത്താൻ ആവുന്നില്ല.
ദേശീയ പാതക്കരികിലെ ഓടയിൽ നിന്നുള്ള ജലം മഴക്കാലത്ത് കുളത്തിലേക്ക് വരുന്നുണ്ട്. കുളം വിട്ടു കിട്ടിയാൽ നന്നാക്കാൻ പഞ്ചായത്ത് അങ്ങാടിപ്പുറം ആദ്യ കാലത്ത് ചില ശ്രമങ്ങൾ നടത്തിയതാണ്. എന്നാൽ കുളം കൈവശാവകാശികൾ അത് വേണ്ട പോലെ പരിപാലിക്കാനോ പരിപാലിക്കുന്നവർക്ക് വിട്ട് നൽകാനോ തയാറല്ല. കൊടും വേനലിലും നിറയെ വെള്ളമുള്ള അൽപാക്കുളം കേടുപാടുകൾ തീർത്ത് സൗന്ദര്യവൽക്കരിച്ച് പരിപാലിക്കാൻ കൈവശക്കാർ വിട്ടു നൽകുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം അത് ഏറ്റെടുക്കാൻ തയാറാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
