പെരിന്തൽമണ്ണ നഗരസഭയിലെ സ്‌കൂളുകളിൽ പെൻ ബൂത്ത്‌ വിതരണം ചെയ്തു

Share to

Perinthalmanna Radio
Date: 22-03-2025

പെരിന്തൽമണ്ണ : മാലിന്യമുക്തം നവകേരളം കാംപെയ്നിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിലെ സ്‌കൂളുകളിൽ പെൻ ബൂത്ത്‌ വിതരണം ചെയ്തു. ഉപയോഗിച്ച് തീർന്ന പേനകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് കുറയ്ക്കുകയാണ് പെൻ ബൂത്തുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.

സെൻട്രൽ സ്കൂളിൽ നടന്ന മുനിസിപ്പൽ തല വിതരണ പരിപാടി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ നഗരസഭയിലെ സ്കൂളുകളിലും രണ്ടാം ഘട്ടത്തിൽ കൂടുതൽ സ്ഥാപനങ്ങളിലും ആവശ്യമായ മറ്റ് സ്ഥലങ്ങളിലും പെൻ ബൂത്തുകൾ സ്ഥാപിക്കും.

വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, ഷാൻസി, കെ.ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാരായ പി.എസ്.സന്തോഷ്‌ കുമാർ, ശ്രീജിഷ, ഹുസൈന നാസർ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ എന്നിവർ പ്രസംഗിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, വിവിധ സ്കൂൾ അധ്യാപകർ എന്നിവരും പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *