പാണ്ടിക്കാട് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് വെടിയേറ്റു

Share to

Perinthalmanna Radio
Date: 22-03-2025

പാണ്ടിക്കാട്: പാണ്ടിക്കാട് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ലുഖ്മാനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെപ്പർ സ്‌പ്രേയും എയർ ഗണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെയാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ച സമീപത്തെ പുളിവെട്ടിക്കാവ് ക്ഷേത്രത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കുടുംബ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനിടെ വീണ്ടും സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ വ്യാപകമായ കല്ലേറുണ്ടായി.

കല്ലേറിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെപ്പർ സ്പ്രേയും എയർഗൺ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കല്ലേറിൽ നിരവധി പേർക്ക് പരിക്കുണ്ട്. മൂന്നു സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളജിലുമായി ഇരുപതോളം പേർ ചികിത്സയിലുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *