പെരിന്തൽമണ്ണയിൽ നിന്ന് ഇന്ന് പിടികൂടിയത് 15 ഓളം പെരുമ്പാമ്പുകളെ

Share to

Perinthalmanna Radio
Date: 22-04-2024

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പുളിയകുത്ത് സലീം എന്നവരുടെ പറമ്പിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർക്ക് കാഴ്ച്ച വിരുന്നൊരുക്കിയത് തള്ള പാമ്പും കുഞ്ഞുങ്ങളും വിരിയാറായ പാമ്പിൻ മുട്ടകളും. മാളത്തിന് ഉള്ളിലേക് പാമ്പ് കയറി പോയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് പാമ്പിൻ കുഞ്ഞുങ്ങളും വിരിയാറായ മുട്ടകളും ശ്രദ്ധയിൽപ്പെട്ടത്. വിരിയാറായി നിൽക്കുന്ന ഇരുപത്തഞ്ചോളാം മുട്ടകളെ സുരക്ഷിതമായി മാറ്റിവച്ചതിനു ശേഷം മണിക്കൂറുകൾ നീണ്ട പരിശ്രമതിന് ഒടുവിലാണ് പതിനഞ്ചോളം പാമ്പിൻ കുഞ്ഞുങ്ങളേയും തള്ള പാമ്പിനേയും പിടികൂടിയത്. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു യൂണിറ്റ് പ്രവർത്തകനായ നിസാം മാനത്തുമംഗലം എന്നിവർ ചേർന്നാണ് പാമ്പുകളെ പിടി കൂടിയത്. പാമ്പിനേയും കുഞ്ഞുങ്ങളേയും വിരിയാറായ മുട്ടകളും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പ്രവർത്തകർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *