
Perinthalmanna Radio
Date: 22-05-2025
പട്ടിക്കാട്: മണ്ണാർമല പ്രദേശത്ത് വീണ്ടും പുലി ഇറങ്ങി. കാര്യവട്ടം- പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ മാട് ഭാഗത്ത് സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.37-നാണ് പൊന്തക്കാട്ടിൽ നിന്ന് ചാടി വരുന്ന പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. പ്രദേശത്ത് പുലിയെ കാണുന്നത് നിത്യ സംഭവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ട് ഭയന്നു വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വീണ്ടും പുലിയിറങ്ങിയതോടെ നാട്ടുകാർ വെട്ടത്തൂർ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെത്തി പ്രതിഷേധിച്ചു. ഡിഎഫ്ഒ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയായി നാട്ടുകാർ പറഞ്ഞു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
