
Perinthalmanna Radio
Date: 22-05-2025
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. 3.30 ഓടെ പരീക്ഷാഫലം വെബ്സൈറ്റുകളിലൂടെ ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും.
പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് www.keralaresults.nic.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.go, www.keralaresults.nic.in എന്നിവ വഴി ഫലം പരിശോധിക്കാം. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.
ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. 4,13,581 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്‌ത ഒന്നാം വര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയം പൂർത്തിയായിട്ടില്ല. ജൂണ്‍ മാസത്തിലാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
