
Perinthalmanna Radio
Date: 22-06-2025
പട്ടിക്കാട്: സംസ്ഥാന പാതയിൽ രൂപപ്പെട്ട ഒറ്റപ്പെട്ട കുഴികൾ അപകട ഭീഷണിയാകുന്നു. പട്ടിക്കാട്- വടപുറം സംസ്ഥാന പാതയിൽ ആക്കപ്പറമ്പ് മുതൽ ഒറവംപുറം വരെയുള്ള ഭാഗങ്ങളിലാണ് വൻ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. റബ്ബറൈസിങ് ചെയ്ത പാതയിൽ മഴ കനത്തതോടെയാണ് കുഴികൾ രൂപപ്പെടാൻ തുടങ്ങിയത്. മതിയായ രീതിയിൽ അഴുക്കുചാൽ ഇല്ലാത്തതും ടാറിങ്ങിനോട് ചേർന്ന് കോൺക്രീറ്റ് ചെയ്യാത്തതുമാണ് കുഴികൾക്ക് കാരണമാകുന്നത്. വലിയ ചരക്ക് വാഹനങ്ങൾ പോകുമ്പോൾ പാതയുടെ അരികുകൾ ഇടിഞ്ഞ് ഇറങ്ങുന്നതും കുഴികൾ ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരത്തിൽ രൂപപ്പെട്ട അരിക്കണ്ടംപാക്ക് ബി.ടി.എം ഇംഗ്ലീഷ് സ്കൂളിന് സമീപത്തെ കുഴിയിൽപ്പെട്ട് വെള്ളിയഴ്ച മാത്രം രണ്ട് അപകടങ്ങളാണ് ഉണ്ടായത്. ഇവിടെ വളവും കുഴിയും ഒരുമിച്ച് ആയതിനാൽ അപകട സാധ്യതയേറെയാണ്. വെള്ളിയാഴ്ച രാവിലെ രണ്ട് പിക്കപ്പ് ലോറികൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കില്ല. വൈകീട്ട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പൂന്താനം പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ ഗിരീഷിന് പരിക്കേറ്റു. കുഴി നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണിട്ട് മൂടിയെങ്കിലും മഴ കനത്തതോടെ വീണ്ടും പഴയപടിയായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
