റോഡിലെ അപകട കുഴികൾ നികത്തി മങ്കട ട്രോമാകെയർ പ്രവർത്തകർ

Share to


Perinthalmanna Radio
Date: 22-07-2025

മങ്കട: തിരൂർക്കാട്- ആനക്കയം റോഡിൽ പാലക്കത്തടത്തു മഴയെ തുടർന്നു രൂപപ്പെട്ട അപകടകരമായ വലിയ കുഴികൾ നികത്തി മങ്കട ട്രോമാകെയർ യൂണിറ്റ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും. മഴ കാരണം കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ ഇന്നലെ മാത്രം വീണതു പത്തിലേറെ സ്കൂട്ടറുകളാണ്. പലർക്കും പരുക്കേറ്റു.

വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ അഭ്യർഥിച്ചതിനെ തുടർന്നു കുഴിയിൽ കെട്ടിനിൽക്കുന്ന വെള്ളം ഓവുചാലിലേക്കു ചാല് കീറി ഒഴിവാക്കുകയും ക്വാറി വേസ്റ്റ് നിരത്തി ഗതാഗത സൗകര്യമൊരുക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവൃത്തി വൈകിട്ട് 6 മണി വരെ നീണ്ടു.

പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്ഗറലി, സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ്.കാരൻമയിൽ, എഎസ്ഐ അഷറഫ്, ട്രോമാകെയർ രക്ഷാധികാരി സമദ് പറച്ചികോട്ടിൽ, സുനീർ ചേരിയം, ഗഫൂർ വടക്കാങ്ങര, ജലാൽ പുല്ലോടൻ, നസീമുൽഹഖ് വടക്കാങ്ങര, റിയാസ് അരിപ്ര, മുഹമ്മദ് പാറക്കൽ, ഫവാസ് ചേരിയം, അക്ബർ തയ്യിൽ, സി.പി.നാസർ, അറഫാത്ത് കുന്നുമ്മൽ, സക്കീർ അരിപ്ര, യൂസഫ് പുഞ്ചിരി, പ്രദീഷ് എന്നിവർ പങ്കാളികളായി. പുത്തൻവീട്ടിൽ ഇബ്രാഹിം, പി.ടി.അബ്ദുസ്സലാം, ശിവൻ കടന്നമണ്ണ, ഹിദായ മാമ്പ്ര, ഷിബിലി ആലങ്ങാടൻ എന്നിവർ സഹായം എത്തിച്ചു. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *