
Perinthalmanna Radio
Date: 22-07-2025
അങ്ങാടിപ്പുറം: പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്തം ആക്കുന്നതിന്റെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്ത് ഗുണഭോകതാക്കൾക്കുള്ള ബയോ ബിന്നുകളുടെ വിതരണം അരിപ്രയിൽ വെച്ച് നടന്നു. വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സഈദ ടീച്ചർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ജസീന അംഗകാടൻ, ആസൂത്രണ സമിതി അംഗം ഹാരിസ് കളത്തിങ്ങൽ, പഞ്ചായത്ത് RP അബു താഹിർ തങ്ങൾ, സെക്രട്ടറി സുഹാസ് ലാൽ, അസിസ്റ്റന്റ് സെക്രട്ടറി സ്മിത ടി ജി,ഹെൽത് ഇൻസ്പെക്ടർ ജിജി എന്നിവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
