പുലാമന്തോൾ ബസ് സ്‌റ്റാൻഡ് കോംപ്ലക്‌സിൽ പൊലീസ് സ്ഥിരം എയ്‌ഡ് പോസ്‌റ്റ് തുടങ്ങി

Share to

Perinthalmanna Radio
Date: 22-08-2024

പുലാമന്തോൾ: ഏറെ കാലത്തെ ആവശ്യത്തിനൊടുവിൽ പുലാമന്തോൾ ബസ് സ്‌റ്റാൻഡ് കോംപ്ലക്‌സിൽ പൊലീസ് സ്ഥിരം എയ്‌ഡ് പോസ്‌റ്റ് തുടങ്ങി. വർഷങ്ങൾക്ക് മുൻപ് പുലാമന്തോളിൽ പുതിയ പൊലീസ് സ്‌റ്റേഷൻ ആരംഭിക്കുന്നതിനുള്ള നിർദേശം പരിഗണിച്ചിരുന്നതാണ്. താൽക്കാലിക എയ്‌ഡ് പോസ്‌റ്റ് ആരംഭിച്ചെങ്കിലും ഇത് ഇടക്കാലത്ത് ഇല്ലാതായി. പിന്നീട് പൊലീസ് സ്‌റ്റേഷനും പൊലീസ് എയ്‌ഡ് പോസ്‌റ്റുമെല്ലാം വിസ്‌മൃതിയിലായി. മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശമായ പുലാമന്തോളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കൊളത്തൂരിൽനിന്നോ പെരിന്തൽമണ്ണയിൽനിന്നോ പൊലീസ് എത്തിവേണം നിലവിൽ പരിഹാരമുണ്ടാക്കാൻ.

പൊലീസ് എയ്‌ഡ് പോസ്‌റ്റ് ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസി‍ഡന്റ് പി.സൗമ്യ ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പനങ്ങാട്, സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരായ സുമേഷ് സുധാകരൻ(പെരിന്തൽമണ്ണ), സംഗീത് പുനത്തിൽ(കൊളത്തൂർ) ജില്ലാ പഞ്ചായത്തംഗം എ.പി.സബാഹ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ടി.സാവിത്രി, ബ്ലോക്ക് അംഗം ഉമ്മു സൽമ പാലോത്ത്, വി.പി.മുഹമ്മദ് ഹനീഫ, ഇ.രാജേഷ്, കെ.കുഞ്ഞിമുഹമ്മദ്, സലീം കുരുവമ്പലം, ഹംസ പാലൂർ, കെ.വേലപ്പൻ, അസീസ് ഏർബാദ്, പി.മനോജ്, ഡോ.വി.എം.വാസുദേവൻ, ലഫ്റ്റ്.കേണൽ രഘുരാമൻ, പഞ്ചായത്തംഗം കെ.ടി.അഷ്‌കർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *