
Perinthalmanna Radio
Date: 22-08-2024
പെരിന്തൽമണ്ണ: മുട്ടുങ്ങലിൽ താമസിക്കുന്ന കർത്ത വടക്കേതിൽ ശരീഫ് എന്നവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടുന്നതിനിടെ കണ്ട പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. കാട് വെട്ടുന്നതിനിടയിൽ തൊഴിലാളികളാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. പിന്നീട് ഉടമസ്ഥൻ വാർഡ് കൗൺസിലർ അഡ്വ.പ്രവീണിനെ അറിയിക്കുക ആയിരുന്നു. അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്ത് എത്തിയത്. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, ഗിരീഷ് കീഴാറ്റൂർ, സനൂബ് തട്ടാരക്കാട് എന്നിവർ സ്ഥലത്ത് എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പിടി കൂടിയ പെരുമ്പാമ്പിനെ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർ.ആർ.ടി ഉദ്യോഗസ്ഥർക്ക് കൈമാറും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
