തിരൂർക്കാട് – ആനക്കയം റോഡിലെ കുഴികൾക്ക് കാരണം അശാസ്ത്രീയ നിർമാണം

Share to


Perinthalmanna Radio
Date: 22-08-2025

മങ്കട : തിരൂർക്കാട് – ആനക്കയം റോഡിലെ വലിയ കുഴികൾക്ക് കാരണം റോഡിലെ റോഡിന്റെ അശാസ്ത്രീയത. 15 വർഷം മുൻപ് ബിഎംബിസി ചെയ്ത റോഡിൽ അതിന് ശേഷം കാര്യമായ നവീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല. പല സ്ഥലങ്ങളിലും ശരിയായ രീതിയിൽ മഴവെള്ളം ഒഴുകി പോകാനുള്ള ഓവുചാലുകൾ ഇല്ലാത്തതാണ് റോഡുകൾ പാടേ തകരാൻ കാരണം. ഉള്ള അഴുക്കു ചാലുകളിലേക്ക് മഴവെള്ളം തിരിച്ചു വിടുന്നതിന് മഴക്കാലത്തിനു മുൻപ് പണി നടത്താത്തതും തിരിച്ചടിയായി.

ഓരോ വർഷം കഴിയുന്തോറും എസ്റ്റിമേറ്റ് തുക വർധിക്കുന്നതിനാലും ബജറ്റിൽ ആവശ്യമായ തുക വകയിരുത്താത്തതിനാലും അടുത്തവർഷവും എസ്റ്റിമേറ്റ് മുതൽ പ്രാരംഭ നടപടികളെല്ലാം പൂർത്തിയാക്കേണ്ട ഗതികേടിലാണ്. തിരൂർക്കാട് – ആനക്കയം റോഡിനെ തഴയുന്നതിനെതിരെ പലതരത്തിലുള്ള ജനകീയപ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും അതൊന്നും കണ്ടില്ലെന്ന മട്ടിലാണ അധികൃതർ. ഈയിടെ 96 ലക്ഷം രൂപ റോഡിന്റെ അറ്റകുറ്റപ്പണിക്ക് അനുവദിച്ചെങ്കിലും മഴ കാരണം പണി തുടങ്ങാനായിട്ടില്ല. ഇടക്ക് മഴ മാറിനിന്ന് സമയത്ത് പണി നടന്നതുമില്ല.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *