അങ്ങാടിപ്പുറം പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ ജോ. ഡയറക്‌ടറെ ഉപരോധിച്ചു

Share to

Perinthalmanna Radio
Date: 22-10-2024

അങ്ങാടിപ്പുറം: പഞ്ചായത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ മലപ്പുറത്ത് പഞ്ചായത്ത് ജോ. ഡയറക്‌ടറെ ഉപരോധിച്ചു. ജീവനക്കാരില്ലാത്തതു മൂലം ഒട്ടേറെ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. ജീവനക്കാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് മണിക്കൂറുകൾ നീണ്ട ഉപരോധം അവസാനിപ്പിച്ചത്. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽബാബു, ഫൗസിയ തവളേങ്ങൽ, അംഗങ്ങളായ പി.പി.ശിഹാബ്, കെ.ടി.അൻവർ, ബഷീർ തൂമ്പലക്കാടൻ, ദാമോദരൻ കാക്കക്കുന്നുമ്മൽ, ജസീന അങ്കക്കാടൻ, എം.കെ.കദീജ, പി.കെ.സാലിഹ എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *