ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 22-10-2024

പെരിന്തൽമണ്ണ : വീട്ടിൽവെച്ച് ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പുലാമന്തോൾ ടി.എൻ. പുരത്ത് വെളുത്തേടത്തുപാറ വീട്ടിൽ വിനു(34)വിനെയാണ് പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരൻ അറസ്റ്റുചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.

യുവതിയുടെ നെഞ്ചിലും കഴുത്തിലും ഇടതു കൈവിരലിലുമാണ് പരിക്കേറ്റത്. അപകടനില തരണംചെയ്ത ഇവർ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംശയത്തിന്റെ പേരിലാണ് ഭാര്യയെ ആക്രമിച്ചതെന്ന് ചോദ്യംചെയ്യലിൽ പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. സംഭവത്തിനു തലേന്നും ഭാര്യയെ മർദിക്കുകയും അസഭ്യംപറയുകയും ചെയ്തിരുന്നു. ഭാര്യയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വൈകീട്ടോടെ തിരുനാരായണപുരം സ്കൂളിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച വീട്ടിൽ നടത്തിയ പരിശോധനയിൽ കത്തിയും വസ്ത്രങ്ങളും കണ്ടെത്തി.

പോക്സോ കേസും ഐ.ടി. കേസും അടക്കം ചെർപ്പുളശേരി പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *