
Perinthalmanna Radio
Date: 22-10-2024
പെരിന്തൽമണ്ണ: തെരുവു നായ്‌ക്കൾക്ക് നഗരത്തിൽ പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ് തുടങ്ങി. നഗരസഭ ഒരു ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പേവിഷബാധ പ്രതിരോധ വാക്‌സീൻ ഡ്രൈവിന്റെ ആദ്യ ദിനത്തിൽ അൻപതോളം നായ്‌ക്കൾക്കാണ് കുത്തിവയ്‌പ് നൽകിയത്. പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് തെരുവുനായ്ക്കളെ കുത്തിവയ്‌പ് നൽകുന്നതിനായി പിടികൂടുന്നത്. കുത്തിവയ്പിലൂടെ തെരുവുനായ്ക്കൾക്ക് 6 മാസം മുതൽ ഒരു വർഷം വരെയുള്ള പേവിഷപ്രതിരോധമാണ് നൽകുന്നത്. കുത്തിവയ്‌പ് എടുത്ത നായ്‌ക്കളെ തിരച്ചറിയാൻ പ്രത്യേക അടയാളം നൽകും.
നഗരപ്രദേശങ്ങൾക്ക് ശേഷം വാർഡുകൾ കേന്ദ്രീകരിച്ചും കുത്തിവയ്‌പ് ക്യാംപെയ്ൻ നടത്തും. സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, ഹെൽത്ത് ഇൻസ്‌പെക്‌ടർ പി.ശിവൻ, സീനിയർ വെറ്ററിനറി സർജൻ ഡോ.മുജീബ് റഹിമാൻ, അസി. ഫീൽഡ് ഓഫിസർ കേശവൻ, എന്നിവർ നേതൃത്വം നൽകി. ഡോഗ് ക്യാച്ചർമാരായ വിജയൻ കോട്ടയ്ക്കൽ, കാർത്തിക് എടരിക്കോട് എന്നിവരും സഹായത്തിനുണ്ട്. വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്‌പ് നൽകിയിരുന്നു. 4 ദിവസം കൊണ്ട് നഗരസഭാ പരിധിയിലെ എല്ലാ തെരുവു നായ്‌ക്കൾക്കും കുത്തിവയ്‌പ് നൽകുമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
