താഴേക്കോട് പഞ്ചായത്തിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Share to


Perinthalmanna Radio
Date: 22-10-2025

താഴേക്കോട് : പഞ്ചായത്തിന്റെ പദ്ധതികൾ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റം, പാണമ്പി ഇടിഞ്ഞാടി സദ്ഗ്രാമത്തിലെ10 കുടുംബങ്ങൾക്കുള്ള ഒരു ഏക്കർ സ്ഥലത്തിന്റെ ആധാര കൈമാറ്റം, വനിതാ ഐടിഐയുടെ കെട്ടിട നിർമാണത്തിന് ഏറ്റെടുത്ത 1.07 ഏക്കർ ഭൂമി കൈമാറ്റം എന്നിവയാണ് നടന്നത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ ആധ്യക്ഷ്യം വഹിച്ചു. പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, ഉദ്യോഗസ്ഥരായ പി.വാസുദേവൻ, ഇ,ഇസ്മായിൽ,എസ്.വികാസ്, വി.എം.അബ്ദുൽനാസർ, പഞ്ചായത്ത് വൈസ് പ്രസി‍‍ഡന്റ് മൊയ്തുപ്പു പിലാക്കൽ, ജനപ്രതിനിധികളായ ടി.ഷീല, ടി.ഷിജില, എൻ.ശ്രീദേവി, പി.എം. ഫാറൂഖ്, സാജി പൊന്നോത്ത്, സെക്രട്ടറി അനിരുദ്ധ്, ഹനീഫ വള്ളൂരാൻ, പി.കെ.അഫ്സൽ, എം.വി.വർഗീസ്, ടി.ടി.മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *