കിടപ്പിലായ രോഗികൾക്ക് സ്നേഹവിരുന്ന് ഒരുക്കി  അങ്ങാടിപ്പുറം പഞ്ചായത്ത്

Share to


Perinthalmanna Radio
Date: 22-10-2025

അങ്ങാടിപ്പുറം:  വീടുകളിൽ ശരീരം തളർന്ന് ദീർഘകാലമായി പുറംലോകം കാണാതെ കഴിഞ്ഞു കൂടുന്ന രോഗികൾക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കുമായി അങ്ങാടിപ്പുറം പഞ്ചായത്ത് സ്നേഹവിരുന്ന് ഒരുക്കി. അവർക്കായി അങ്കണവാടികളിലെയും സ്‌കൂളിലെയും വിദ്യാർഥികൾ വിവിധ കലാപരിപാടികൾ ഒരുക്കി. മഞ്ഞളാംകുഴി അലി എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നജ്മാ തബഷീറ, ബ്ലോക്ക് അംഗം ദിലീപ് തുടങ്ങിയവർ രോഗി -കുടുംബ സംഗമം സന്ദർശിച്ചു. രോഗികൾക്ക് പ്രത്യേക സമ്മാനപ്പൊതികളും നൽകിയാണ് യാത്രയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽ ബാബു, തവളേങ്ങൽ ഫൗസിയ, താണിയൻ സലീന, അംഗങ്ങളായ പി.പി.ശിഹാബ്, കെ.ടി.അൻവർ, ടി.മുഹമ്മദ് ബഷീർ, കോറോടൻ റംല, കെ.ടി.നാരായണൻ, സംഘാടകസമിതി ഭാരവാഹികളായ ഉമ്മർ അറക്കൽ, ഷബീർ മാഞ്ഞാമ്പ്ര, കെകെസിഎം അബൂതാഹിർ തങ്ങൾ, പി.പി.സൈതലവി, കളത്തിൽ ഹാരിസ്, മാന്തോണി ഷൗക്കത്ത്, കെ.ടി.നൗഷാദ്, കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *