തൂത തെക്കേപ്പുറം- വില്ലേജ്- കുന്നനാത്ത് പാറക്കണ്ണി റോഡിലെ യാത്രാദുരിതം തീരുന്നില്ല

Share to

Perinthalmanna Radio
Date: 22-11-2023

ആലിപ്പറമ്പ്: മൂന്ന് വർഷത്തിലധികമായി തകർന്ന് ഗതാഗതം ദുഷ്‌കരമാണ് തൂത തെക്കേപ്പുറം-വില്ലേജ്-കുന്നനാത്ത്-പാറക്കണ്ണി റോഡ്. റോഡിലെ തകർന്ന ഭാഗങ്ങൾ നന്നാക്കാൻ ഫണ്ട് അനുവദിച്ച് പണി തുടങ്ങിയ സമയത്ത് ജൽജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും തുടങ്ങിയതോടെ റോഡ് പണി നിർത്തിവെച്ചു.
പൈപ്പിടൽ പൂർത്തിയായാൽ മാത്രമെ റോഡ് നവീകരണം നടക്കൂ.

വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പുകൾ സ്ഥാപിക്കുന്ന പണി ഇനിയും തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിനു കീഴിലാണ് റോഡ്. ആലിപ്പറമ്പ്, കാമ്പുറം, ഹൈസ്‌കൂൾ, കുന്നനാത്ത് പ്രദേശത്തുകാർക്ക് ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ റോഡിലെ തൂതയിലെത്താനുള്ള പ്രധാന മാർഗമാണിത്. ബസ് സർവീസ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷകളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളും വളരെ ക്ലേശിച്ചാണ് മൂന്ന് കിലോമീറ്റർ നീളമുള്ള റോഡിലൂടെ കടന്നു പോകുന്നത്.

………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *