കേരളത്തിലെ ഏറ്റവും വലിയ ഹോഴ്സ് ക്ലബ്ബും സഫാരി പാർക്കും അങ്ങാടിപ്പുറത്ത് ഒരുങ്ങുന്നു

Share to

Perinthalmanna Radio
Date: 22-11-2024

പെരിന്തൽമണ്ണ : സ്‌കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ കുതിര സവാരി പഠിക്കാൻ അവസരമൊരുങ്ങുന്നു. കേരളത്തിലെ ഏറ്റവും വലിയ ഹോഴ്സ് ക്ലബ്ബും സഫാരി പാർക്കുമാണ് അങ്ങാടിപ്പുറം വലമ്പൂരിൽ സജ്ജമാക്കുന്നത്.

ഇതിനായി രാജസ്ഥാനിലെ പുഷ്‌കറിൽനിന്ന് 30 കുതിരകളെയാണ് പ്രവാസി വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാർ മലപ്പുറത്തെത്തിച്ചത്. 30 കുതിരകൾക്കായി 85 ലക്ഷം രൂപയോളമായി. കൂടാതെ യാത്രച്ചെലവുതന്നെ മൂന്നുലക്ഷത്തിലേറെയായി. സ്ലീപ്പർ ക്ലാസ് ബസിന്റെ സൗകര്യങ്ങളുള്ള അനിമൽ ആംബുലൻസിലാണ് ഇവയെ ഫാമിലെത്തിച്ചത്.

ഇന്ത്യയിലെ ഇൻഡിജീനസ് ഹോഴ്സ് സൊസൈറ്റി കമ്മിറ്റിയിലും അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിലും അംഗമായ ഏക മലയാളിയാണ് വിഘ്‌നേഷ്.വലമ്പൂരിലേതു കൂടാതെ മഹാരാഷ്ട്രയിലെ ഔറംഗാബാദിലും രാജസ്ഥാനിലെ ചിറ്റോറിലും വിഘ്‌നേഷിന് കുതിരഫാമുണ്ട്. സിനിമാ നിർമാതാവും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒ.യുമാണ് വിഘ്‌നേഷ്. നേരത്തേ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ ഇടം നേടിയയാൾ.

ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്താൻ സഹായകരമാകുന്നതിനൊപ്പം ഒരു വിനോദം എന്ന രീതിയിലും വലിയ സാധ്യതകളാണ് ഹോഴ്സ് ക്ലബ്ബും ഹോഴ്സ് റൈഡിങ്ങും തുറന്നിടുന്നതെന്ന് അദ്ദേഹം പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *